
പത്തനാപുരം നിയസഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ജ്യോതികുമാർ ചാമക്കാലയ്ക്ക് വേണ്ടി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ മരിയ ഉമ്മൻ വോട്ട് അഭ്യർഥിച്ചു. സോളാർ വിവാദവുമായി ബന്ധപ്പെട്ട് മന്ത്രി കെ. ബി. ഗണേഷ് കുമാറിനെതിരെ ആരോപണങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് മരിയയുടെ സന്ദർശനം എന്നത് ശ്രദ്ധേയമാണ്. ഉമ്മൻ ചാണ്ടിയുടെ പ്രതികാരമില്ലാത്ത രാഷ്ട്രീയ നിലപാടുകളെക്കുറിച്ച് സംസാരിച്ച മരിയ, മണ്ഡലത്തിൽ വീടുവീടാന്തരം കയറി വോട്ട് ചോദിച്ചു. ഇത്തവണ പത്തനാപുരത്ത് തിരഞ്ഞെടുപ്പ് കാറ്റ് മാറി വീശുമെന്നും മരിയ ഉമ്മൻ പ്രത്യാശ പ്രകടിപ്പിച്ചു. സ്ഥാനാർത്ഥിയായ ജ്യോതികുമാർ ചാമക്കാല ഇത് രണ്ടാം തവണയാണ് പത്തനാപുരത്ത് നിന്ന് ജനവിധി തേടുന്നത്.