+91 94002 88004
+91 94470 64317

കേരളത്തിൽ ഈദുൽ ഫിത്തർ ആഘോഷിച്ചു; പള്ളികളിൽ ഈദ് നമസ്കാരം നടന്നു

20-03-2026

സംസ്ഥാനത്ത് വിശ്വാസികൾ ആവേശപൂർവ്വം ഈദുൽ ഫിത്തർ ആഘോഷിച്ചു. വിവിധ പള്ളികളിലും ഈദ്ഗാഹുകളിലുമായി നടന്ന പ്രത്യേക ഈദ് നമസ്കാരങ്ങളിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു. ഒരു മാസം നീണ്ടുനിന്ന വ്രതശുദ്ധിയുടെ നിറവിൽ സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം പങ്കുവെച്ചായിരുന്നു ആഘോഷങ്ങൾ. ലോകസമാധാനത്തിനായുള്ള പ്രത്യേക പ്രാർത്ഥനകളും ഈദ് സംഗമങ്ങളുടെ ഭാഗമായി നടന്നു. ഈദ് ആശംസകൾ നേരാൻ പ്രമുഖ വ്യക്തികളും രാഷ്ട്രീയ നേതാക്കളും വിവിധയിടങ്ങളിൽ എത്തിച്ചേർന്നു.

ലൈഫ്‌സ്റ്റൈൽ

തദ്ദേശ സ്വയംഭരണ സ്ഥാപന സേവനങ്ങളുടെ ഏകീകൃത പ്ലാറ്റ്‌ഫോം കെ-സ്മാർട്ട് ഏപ്രിൽ 10 മുതൽ പൂർണസജ്ജമാകും

02-04-2025

കെ-സ്മാർട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങൾ ഏകീകൃത പ്ലാറ്റ്‌ഫോം കെ-സ്മാർട്ട് ഏപ്രിൽ 10 മുതൽ പൂർണസജ്ജമാകും ജനന-മരണ-വിവാഹ രജിസ്‌ട്രേഷൻ, വസ്തു നികുതി, കെട്ടിട നിർമാണ പെർമിറ്റ് തുടങ്ങിയ നിരവധി സേവനങ്ങൾ ഇ-ഗവേണൻസിന്റെയും സ്മാർട്ട് ഓഫീസുകളുടെയും ഭാഗമായി ഡിജിറ്റലായി മാറിയിട്ടുണ്ടെങ്കിലും വിവിധ പ്ലാറ്റ്ഫോമുകളിലൂടെയാണ് പ്രവർത്തനം. കേരള സൊല്യൂഷൻസ് ഫോർ മാനേജിങ് അഡ്മിനിസ്‌ട്രേറ്റീവ് റീഫർമേഷൻ ആൻഡ് ട്രാൻസ്ഫർമേഷൻ (കെ സ്മാർട്ട്) ഈ സേവനങ്ങൾ കൂടുതൽ സുഗമവും സുതാര്യവും കാര്യക്ഷമവുമാക്കുകയാണ്. https://ksmart.lsgkerala.gov.in വെബ്‌സൈറ്റിലൂടെയും മൊബൈൽ ആപ്പ്ലിക്കേഷനിലൂടെയും സേവനങ്ങൾ വിരൽത്തുമ്പിൽ എത്തിക്കുകയാണ് കെ-സ്മാർട്ട്. ജനങ്ങൾക്കും ലൈസൻസികൾക്കും പെർമിറ്റുകൾ സംബന്ധിച്ച വിവരങ്ങൾ ഓൺലൈനായി ഏത് സമയത്തും പരിശോധിക്കുന്നതിനും കെ-സ്മാർട്ടിലൂടെ സാധിക്കും. ജി.ഐ.എസ് സാങ്കേതികവിദ്യ ഉപയോഗിച്ച് പ്ലോട്ടുകളുടെയും കെട്ടിടങ്ങളുടെയും വിവരങ്ങൾ ഡിജിറ്റൽ രൂപത്തിൽ തയ്യാറാക്കുന്നതിലൂടെ ഏറ്റവും വേഗത്തിൽ കെട്ടിട നിർമ്മാണ പെർമിറ്റുകൾ ജനങ്ങൾക്ക് ലഭ്യമാകും വീഡിയോ കെ.വൈ.സി സഹായത്തോടെ കെ-സ്മാർട്ട് വഴി ലോകത്തെവിടെ നിന്നും വിവാഹ രജിസ്‌ട്രേഷന് അപേക്ഷിക്കാനും പൂർത്തിയാക്കാനും കഴിയും. മരണ രജിസ്ട്രേഷൻ, സർട്ടിഫിക്കറ്റിൽ തിരുത്തലുകൾ, നോൺ അവയ്ലബിലിറ്റി സർട്ടിഫിക്കറ്റ് എന്നിവ തദ്ദേശ സ്ഥാപനങ്ങൾ സന്ദർശിക്കാതെ ലഭിക്കുന്നതിനും എല്ലാതരം ട്രേഡ് ലൈസൻസുകൾ എടുക്കുന്നതിനും അവ പുതുക്കുന്നതിനും കെ-സ്മാർട്ടിലൂടെ സാധിക്കും.

ബിസിനസ്സ്

മുത്തൂറ്റ് ക്യാപിറ്റലുമായി ചേർന്ന് 2025-ലെ മൂന്നാമത്തെ ഇന്ത്യൻ ബോണ്ട് മാർക്കറ്റ് ഇടപാട് പൂർത്തിയാക്കി ഗ്യാരന്റ്‌കോ .

08-11-2025

കൊച്ചി, 07 - 11 -2025: പ്രൈവറ്റ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് ഗ്രൂപ്പിന്റെ (പിഐഡിജി) ഭാഗമായ ഗ്യാരന്റ്‌കോ ഏഴ് മാസത്തിനുള്ളിൽ അവരുടെ മൂന്നാമത്തെ ഇന്ത്യൻ മൂലധന കമ്പോള ഇടപാട് പൂർത്തിയാക്കി. രാജ്യത്തെ മുൻനിര ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ, മുത്തൂറ്റ് ക്യാപിറ്റൽ സർവീസസ് ലിമിറ്റഡിന്റെ (എംസിഎസ്എൽ) 1.5 ബില്യൺ രൂപയുടെ ലിസ്റ്റ് ചെയ്ത ഗ്രീൻ ബോണ്ട് ഇഷ്യുവിന് ഭാഗികമായി ഗ്യാരണ്ടി നൽകിയാണ് ഇടപാട് യാഥാ‍ർത്ഥ്യമാക്കിയിരിക്കുന്നത്. ഗ്രാമീണ മേഖലയിലും, ചെറു പട്ടണങ്ങളിലുമുള്ള ഉപഭോക്താക്കൾക്ക് ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ വാങ്ങാൻ വായ്പ നൽകുന്നതിനായാണ് മുത്തൂറ്റ് ക്യാപിറ്റൽ ഈ ബോണ്ടിൽ നിന്നുള്ള വരുമാനം ഉപയോഗിക്കുക. ഗ്യാരന്റ്‌കോയുടെ ഗ്യാരണ്ടിയോടെ, മുത്തൂറ്റ് ക്യാപിറ്റലിന്റെ ആദ്യ ഗ്രീൻ ബോണ്ടിന് ഇന്ത്യയിലെ പ്രമുഖ റേറ്റിംഗ് ഏജൻസിയായ ക്രിസിൽ നിന്ന് എഎ+ റേറ്റിംഗ് ലഭിച്ചു. ഈ ബോണ്ടുകൾ നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ മാത്രമായാണ് ലിസ്റ്റ് ചെയ്തിട്ടുള്ളത്. ബാങ്കുകളെ ആശ്രയിക്കുന്നതിൽ നിന്ന് മാറി, സ്ഥാപന നിക്ഷേപകരിൽ നിന്നും, ആറ് വ‍ർഷം വരെ കാലാവധിയുള്ള ദീർഘകാല ഫണ്ടുകൾ സമാഹരിക്കാൻ എംസിഎസ്എല്ലിനെ ഈ ഇടപാട് സഹായിക്കും. സെപ്റ്റംബറിലെ തങ്ങളുടെ കെപിഐ ഗ്രീൻ ഇടപാടിന് പിന്നാലെ മറ്റൊരു ബോണ്ട് ഗ്യാരണ്ടി ഇടപാട് അതിവേഗം പൂർത്തിയാക്കാനായത് വിപണിയിലെ വളർച്ചയുടെ തെളിവാണെന്ന് ഗ്യാരന്റ്‌കോ ഏഷ്യ ഇൻവെസ്റ്റ്മെന്റ്സ് മാനേജിംഗ് ഡയറക്ടറും, പിഐഡിജി ഏഷ്യ ഹെഡ് ഓഫ് കവറേജുമായ നിഷാന്ത് കുമാർ പറഞ്ഞു. സുസ്ഥിര ഗതാഗത സംവിധാനത്തോടുള്ള കമ്പനിയുടെ പ്രതിബദ്ധതയെ ഊട്ടിയുറപ്പിക്കുന്നതാണ്, ഗ്യാരന്റ്‌കോയുമായുള്ള പങ്കാളിത്തമെന്ന് മുത്തൂറ്റ് ക്യാപിറ്റൽ സിഇഒ മാത്യൂസ് മാർക്കോസ് പറഞ്ഞു.